പത്തടിപ്പാലം മെട്രോ സ്റ്റേഷന് മില്‍മയുടെ പേരു നല്‍കണം: മന്ത്രി ചിഞ്ചുറാണി
1299143
Thursday, June 1, 2023 12:52 AM IST
കൊച്ചി: മില്‍മ എറണാകുളം മേഖലാ യൂണിയന്റെ ഹെഡ് ഓഫീസിനും പ്രൊഡക്ട് പ്ലാന്റിനും സമീപത്തുള്ള പത്തടിപ്പാലം മെട്രോ സ്റ്റേഷനും മില്‍മ എന്നു ചേര്‍ത്ത് പുനര്‍നാമകരണം പരിഗണിക്കണമെന്നു മന്ത്രി ജെ. ചിഞ്ചുറാണി. കൊച്ചി മെട്രോയുടെ മൂന്നു സ്റ്റേഷനുകളില്‍ ആരംഭിക്കുന്ന മില്‍മ സ്റ്റാളുകളുടെ ഉദ്ഘാടനം സൗത്ത് മെട്രോ സ്റ്റേഷനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പത്തടിപ്പാലം സ്റ്റേഷനു മില്‍മയുടെ പേരിടണമെന്ന ആവശ്യം ഉന്നയിച്ചു മന്ത്രിക്കും കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റയ്ക്കും മേഖലാ യൂണിയന് ചെയര്മാന് എം.ടി. ജയന് വേദിയില്‍ നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് മന്ത്രി ഇക്കാര്യം പരാമര്‍ശിച്ചത്. നേരത്തെ തൃപ്പൂണിത്തുറയില്‍ മെട്രോ സ്റ്റേഷനും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി മില്‍മ സ്ഥലം വിട്ട് നല്കിയപ്പോള് ആ സ്റ്റേഷനു മില്‍മ എന്നു പേരിടുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും നടപ്പായില്ല.
ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ആദ്യ വില്പന മന്ത്രി നിര്‍വഹിച്ചു. ലോക്നാഥ് ബെഹ്റ ഉത്പന്നങ്ങള്‍ ഏറ്റുവാങ്ങി. മേഖലാ യൂണിയന് ചെയര്മാന് എം.ടി. ജയന്, എംഡി വില്‍സണ്‍ ജെ. പുറവക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.