പി. ഭാസ്കരന് പ്രണയ കവിയും വിപ്ലവ കവിയും: എം.കെ. സാനു
1299151
Thursday, June 1, 2023 12:53 AM IST
കൊച്ചി: പ്രണയ കവിയും ഒപ്പം വിപ്ലവ കവിയുമായിരുന്നു പി.ഭാസ്കരനെന്ന് പ്രഫ. എം.കെ സാനു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച പി.ഭാസ്കരന് ജന്മശതാബ്ദിയും സംഗീത സായാഹ്ന്നവും "ഭാസ്കര സന്ധ്യ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയിലും സാഹിത്യത്തിലും ആകര്ഷകശക്തിയായിരന്നു പി. ഭാസ്കരന്. സിനിമ കാണാത്ത ആളുകള്‍ പോലും അദ്ദേഹത്തിന്റെ പാട്ടുകള്‍ ശ്രദ്ധിച്ചു. വിപ്ലവകാരിയായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും നയം തിരുത്തലിനന്റെ ഭാഗമായി പിന്നീടദ്ദേഹം സിനിമ ലോകത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നുവെന്ന് എം.കെ.സാനു പറഞ്ഞു. മാധ്യമപ്രവര്ത്തകന് എന്‍.മാധവന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.സംഗീത സംവിധായകന് ഇഗ്നേഷ്യസ്, എ. നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.