കാനഡയിലേക്ക് പോകുന്നതിനിടെ ഗൃഹനാഥൻ വിമാനത്തിൽ വച്ച് മരിച്ചു
1299583
Saturday, June 3, 2023 12:02 AM IST
ആലുവ: മകളോടൊപ്പം കാനഡയിൽ സ്ഥിരതാമസത്തിനായി പുറപ്പെട്ട പിതാവ് യാത്രാമധ്യേ വിമാനത്തിൽ വച്ച് മരിച്ചു. ആലുവ തായിക്കാട്ടുകര കടാത്തുകുളം വീട്ടിൽ കെ.ജെ. ജോർജ് (67) ആണ് മരിച്ചത്. മൃതദേഹം ഇന്ന് കാർഗോ വിമാനത്തിൽ ശ്രീലങ്കയിൽ നിന്നെത്തും.
തുടർന്ന് കീഴ്മാട് നിവേദിത ബസ് ജംഗ്ഷനിലെ ഭാര്യാസഹോദരൻ നെൽസൻ ജോസഫിന്റെ ഭവനത്തിൽ സംസ്കാര ശുശ്രൂഷയ്ക്കു ശേഷം വൈകിട്ട് നാലിന് കാക്കനാട് തെങ്ങോടുള്ള ബ്ലെസിംഗ് റ്റുഡെ മെമ്മോറിയൽ പാർക്കിൽ സംസ്കരിക്കും. വ്യാഴാഴ്ചയാണ് ഭാര്യ ഡെയ്സിയോടൊപ്പം നെടുന്പാശേരിയിൽ നിന്നും ശ്രീലങ്ക വഴി വിമാനത്തിൽ പുറപ്പെട്ടത്.
മകൾ അഞ്ചാറു വർഷമായി ഭർത്താവിനോടൊപ്പം കാനഡയിലാണ്. പ്രവാസിയായ ജോർജ് കുറച്ചു വർഷങ്ങളായി ആലുവയിൽ സ്ഥിരതാമസമാക്കിയിട്ട്. വിമാനം പുറപ്പെട്ട ശേഷം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിമാനത്തിൽ കുഴഞ്ഞു വീണതിനെത്തുടർന്ന് ശ്രീലങ്കയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൾ: വിനീത. മരുമകൻ: ഡിൻസണ് (കാനഡ).