മാമ്പഴ തീറ്റ മത്സരം; ഫാത്തിമ ഉസ്മാന്ഒന്നാമത്
1299659
Saturday, June 3, 2023 1:02 AM IST
കൊച്ചി: അഗ്രികള്‍ച്ചറല്‍ പ്രമോഷണല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മറൈന്‍ഡ്രൈവ് ഹെലിപ്പാഡ് ഗ്രൗണ്ടില്‍ നടക്കുന്ന മാംഗോ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച മാമ്പഴ തീറ്റ മത്സരത്തില്‍ കോതമംഗലം സ്വദേശി ഫാത്തിമ ഉസ്മാന് ഒന്നാം സ്ഥാനം നേടി.
അഞ്ചു മിനിറ്റിനുള്ളില്‍ ഏഴുമാമ്പഴം കഴിച്ചാണ് ഫാത്തിമ ഒന്നാം സ്ഥാനം നേടിയത്. ആറു മാമ്പഴം കഴിച്ച മട്ടാഞ്ചേരി സ്വദേശി അബ്ദുള്‍ ഷുക്കൂര്‍ രണ്ടാം സ്ഥാനവും നേടി. വാഴക്കാല സ്വദേശി ആനി ജോയി മൂന്നാം സ്ഥാനം നേടി.
ഗായിക സോണി സായി മുഖ്യാതിഥിയായിരുന്നു. രാജ്യാന്തര ബാസ്കറ്റ്ബോള്‍ താരം ഗീത വി. മേനോന്, നാസര്‍ ബഷീര്‍ സേട്ട് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.