മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം കാംപയിൻ: അ​ഞ്ചി​ന് ഹ​രി​ത​സ​ഭ​ക​ള്‍ ചേ​രും
Saturday, June 3, 2023 1:02 AM IST
കൊ​ച്ചി: മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം കാംപ​യിനിന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ എല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ഞ്ചി​ന് ഹ​രി​ത​സ​ഭ​ക​ള്‍ ചേ​രും.
മാ​ലി​ന്യ സം​സ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. ഇ​തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​ന് ജി​ല്ലാത​ല സെ​ക്ര​ട്ടേറിയ​റ്റ് അം​ഗ​ങ്ങ​ളു​ടെ ഓ​ണ്‍​ലൈ​ന്‍ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ന​വ​കേ​ര​ള മി​ഷ​ന്‍ ജി​ല്ലാ കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. ര​ഞ്ജി​നി​യു​ടെ അ​ധ്യ​ക്ഷ​ത​ വഹിച്ചു.
മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​തു​വ​രെ ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഭാ​വി​യി​ല്‍ ന​ട​ത്താ​ന്‍ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സ​ഹി​തം വി​പു​ല​മാ​യ റി​പ്പോ​ര്‍​ട്ട് ഹ​രി​തസ​ഭ​ക​ളി​ല്‍ അ​വ​ത​രി​പ്പി​ക്കും. റി​പ്പോ​ര്‍​ട്ടു​ക​ളി​ല്‍ ജ​ന​കീ​യ ഓ​ഡി​റ്റിംഗും സം​ഘ​ടി​പ്പി​ക്കും. ഏ​തെ​ങ്കി​ലും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ പി​ന്നോ​ട്ട് പോ​കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍ പെ​ട്ടാ​ല്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.
ജി​ല്ല​യി​ലെ 30ല​ധി​കം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ഈ മാസം അ​ഞ്ചി​ന് വ​ലി​ച്ചെ​റി​യ​ല്‍ മു​ക്ത​മാ​യ​താ​യി പ്ര​ഖ്യാ​പി​ക്കും. യോ​ഗ​ത്തി​ല്‍ ശു​ചി​ത്വ മി​ഷ​ന്‍, കി​ല, കു​ടും​ബ​ശ്രീ, ന​വ​കേ​ര​ള മി​ഷ​ന്‍ തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു.