ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം; മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ സംഗമം ഇന്ന്
1299666
Saturday, June 3, 2023 1:02 AM IST
കൊച്ചി: ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പ്രതിഷേധ സംഗമം ഇന്ന് രാവിലെ 10ന് ഡിസിസി ഓഫീസിന് മുന്നില്‍ നടക്കും. കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന് ഉദ്ഘാടനം ചെയ്യും. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എംപി അധ്യക്ഷത വഹിക്കും.
തുടര്‍ന്ന് നടക്കുന്ന മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക സംഗമം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യും. സ്ത്രീ സുരക്ഷക്കുവേണ്ടി വാ തോരാതെ പ്രസംഗിക്കുന്ന പ്രധാനമന്ത്രിയടക്കമുള്ളവര്‍ ഗുസ്തി താരങ്ങളായ വനിതകളോട് സ്വീകരിക്കുന്ന സമീപനം അപമാനകരമാണെന്ന് മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇതിനെതിരെ ജില്ലയില്‍ നിയോജക മണ്ഡലാടിസ്ഥാനത്തിലും മണ്ഡലാടിസ്ഥാനത്തിലും പ്രതിക്ഷേധ പരിപാടികള്‍ നടത്തുമെന്നും ജില്ലാ പ്രസിഡന്റ് സുനില സിബി, ഭാരവാഹികളായ അഡ്വ. വി.കെ. മിനിമോള്‍, ജയ സോമന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.