കോതമംഗലത്ത് ചർച്ചകൾ അവസാന ഘട്ടത്തിൽ
1299669
Saturday, June 3, 2023 1:05 AM IST
കോതമംഗലം: കോതമംഗലത്തും കോണ്ഗ്രസ് ബ്ലോക്കുതല പുനസംഘടനാ ചർച്ചകൾ അവസാനഘട്ടത്തിൽ. വൈകാതെ കെപിസിസി നേതൃത്വം ബ്ലോക്കു പ്രസിഡന്റുമാരുടെ പേരുകൾ പ്രഖ്യാപിച്ചേക്കും. കോതമംഗലം നിയോജക മണ്ഡലത്തിൽ കോതമംഗലം, കവളങ്ങാട് ബ്ലോക്കുകളാണുള്ളത്.
നിലവിലെ പ്രസിഡന്റുമാരായ എം.എസ്. എൽദോസ്, എബി ഏബ്രാഹം എന്നിവർ സ്ഥാനം ഒഴിയും. കോതമംഗലത്ത് ഷെമീർ പനയ്ക്കലാകും പ്രസിഡന്റ്. കവളങ്ങാട് ബ്ലോക്കിൽ, ബാബു ഏലിയാസോ, ജോബി ജോർജോ എന്നതിൽ തീരുമാനമായിട്ടില്ല. കോതമംഗലം എ ഗ്രൂപ്പിനും കവളങ്ങാട് ഐ ഗ്രൂപ്പിനുമെന്ന മുൻധാരണയുടെ അടിസ്ഥാനത്തിലാണ് പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതിനുള്ള ചർച്ചകൾ നടന്നത്. ഇതനുസരിച്ചാണ് എ ഗ്രൂപ്പിലെ ഷെമീർ പനയ്ക്കലിന് സാധ്യത കൈവന്നത്. മറ്റ് ചിലർകൂടി ശ്രമം നടത്തിയെങ്കിലും സാഹചര്യം ഷെമീറിന് അനുകൂലമാകുകയായിരുന്നു. കോതമംഗലം നഗരസഭാംഗംകൂടിയാണ് ഷെമീർ പനയ്ക്കൽ.
കവളങ്ങാട് ഐ ഗ്രൂപ്പിൽ നിന്നുതന്നെയാണ് ബാബു ഏലിയാസിന്റെയും ജോബി ജോർജിന്റെയും പേരുകൾ നിർദേശിക്കപ്പെട്ടത്. രണ്ടുപേർക്കുവേണ്ടിയും വിവിധ നേതാക്കൾ ചരടുവലി നടത്തുന്നുണ്ട്. നിലവിലെ ബ്ലോക്ക് ട്രഷറാറായ ബാബു ഏലിയാസിനാണ് സാധ്യത കൂടുതൽ.