പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ
1299672
Saturday, June 3, 2023 1:05 AM IST
കല്ലൂർക്കാട്: കല്ലൂർക്കാട് പഞ്ചായത്തിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നാരോപിച്ച് സിപിഎമ്മിന്റെ നേതൃത്വത്തിൽ ഓഫീസിനു മുന്നിൽ ധർണ നടത്തി. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ സർക്കാർ നൽകുന്ന പല ആനുകൂല്യങ്ങളും സാധാരണക്കാർക്ക് വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ധർണ നടത്തിയത്. സിപിഎം നിയോജക മണ്ഡലം സെക്രട്ടറി ഷാജി മുഹമ്മദ് ധർണ ഉദ്ഘാടനം ചെയ്തു.
എൽഡിഎഫ് കണ്‍വീനർ ബേബി റാത്തപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. എൻസിപി ബ്ലോക്ക് പ്രസിഡന്റ് വിൽസണ്‍ നെടുംങ്കല്ലൻ, സിപിഎം ജില്ലാ കമ്മിറ്റിയംഗം എം.ആർ. പ്രഭാകരൻ, കേരള കോണ്‍ഗ്രസ്-എം മണ്ഡലം പ്രസിഡന്റ് ജോബി, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജോയി തോമസ്, സിപിഎം ലോക്കൽ സെക്രട്ടറി ടി.പി. പ്രസാദ്, കർഷക യൂണിയൻ പ്രസിഡന്റ് അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.