റേഷൻ വ്യാപാരികളുടെ പ്രതിഷേധം
1299674
Saturday, June 3, 2023 1:05 AM IST
കോതമംഗലം: ഏപ്രിൽ, മേയ് മാസങ്ങളിൽ റേഷൻ വ്യാപാരികളുടെ കമ്മീഷൻ ലഭിക്കാത്തതിലും, ഇ പോസ് മെഷീൻ തകരാർ പരിഹരിക്കാത്തതിലും പ്രതിഷേധം വ്യാപകം.
തുടർച്ചയായി രണ്ടു ദിവസം ഇ പോസ് മെഷീൻ തകരാറായതോടെ റേഷൻ വ്യാപാരികളും കാർഡുടമകളമായി പല കടകളിലും വാക്ക് തർക്കവുമുണ്ടായി. ഇതേ തുടർന്ന് ഓൾ കേരള റിട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയോഷൻ കോതമംഗലം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തിര യോഗത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് കടകൾ അടച്ചിടുന്നതിനും തുടർ സമരപരിപാടികളെപ്പറ്റി ആലോചിക്കുന്നതിനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് വി.വി. ബോബി ഉദ്ഘാടനം ചെയ്തു.
താലൂക്ക് വർക്കിംഗ് പ്രസിഡന്റ് എം.എസ്. സോമൻ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി എം.എം രവി, വൈസ് പ്രസിഡന്റ് ബിജി എം. മാത്യു. കെ.എസ്. സനൽകുമാർ, മോൻസി ജോർജ്, പി.പി. ഗീവർഗിസ് എന്നിവർ പ്രസംഗിച്ചു.