ഫോര്‍ട്ടുകൊച്ചി ബീച്ച് ശുചീകരണം അഞ്ചിന്
1299677
Saturday, June 3, 2023 1:05 AM IST
കൊച്ചി: കടല്‍ത്തീരങ്ങള്‍ ശുചീകരിക്കുന്ന പുനീത് സാഗര്‍ അഭിയാന്റെ ഭാഗമായി വിസാറ്റ് ഗ്രൂപ്പ് ഒഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ഫോര്‍ട്ടുകൊച്ചി ബീച്ചില്‍ പരിസ്ഥിതി ബോധവത്കരണ പ്രചാരണവും ശുചീകരണവും നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കോളജിലെ എന്‍സിസി, എന്‍എസ്എസ്, ഗ്രീന്‍ പ്രോട്ടോകോള്‍ വിഭാഗങ്ങളുടെ സഹകരണത്തോടെ ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന പരിപാടി കെ.ജെ. മാക്സി എംഎല്‍എ ഉദ്ഘാടനം ചെയ്യും. കൗണ്‍സിലര്‍ ആന്റണി കുരീത്തറ മുഖ്യാതിഥി ആയിരിക്കും. കോളജ് ഡയറക്ടര്‍ പ്രമോദ് നായര്‍, പ്രിന്‍സിപ്പല്‍ ഡോ. കെ.ജെ. അനൂപ്, രജിസ്ട്രാര്‍ പ്രഫ. പി.എസ്. സുബിന്, റിസര്‍ച്ച് ഡീന്‍ ഡോ. ടി.ഡി. സുബാഷ്, പിടിഎ സെക്രട്ടറി സിസി, പിആര്‍ഒ ഷാജി ആറ്റുപുറം എന്നിവര്‍ നേതൃത്വം നല്‍കും.