കലൂർ സെന്റ് ആന്റണീസ് തീർഥാടന കേന്ദ്രത്തിൽ തിരുനാൾ 13ന്
1299678
Saturday, June 3, 2023 1:05 AM IST
കൊച്ചി: കലൂർ സെന്റ് ആന്റണീസ് തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ 13ന് ആഘോഷിക്കും. തിരുനാളിന് ഒരുക്കമായുള്ള അനുഗ്രഹ നവനാൾ നൊവേന നാളെ ആരംഭിക്കും.
നാളെ രാവിലെ 7, 11, വൈകുന്നേരം 5, 7 സമയങ്ങളിൽ ദിവ്യബലി, നൊവേന. 9.15നും നാലിനും നൊവേന. 12 വരെ ദിവസവും വിവിധ സമയങ്ങളിൽ ദിവ്യബലി, നൊവേന എന്നിവയുണ്ടാകും. ഓരോ ദിവസവും പ്രത്യേക നിയോഗങ്ങളോടെയാണു നവനാൾ നൊവേന അർപ്പിക്കുന്നതെന്നു റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത് അറിയിച്ചു. 13ന് രാവിലെ 6.15ന് ബിഷപ് ഡോ. പീറ്റർ പറപ്പിള്ളിയുടെ മുഖ്യകാർമികത്വത്തിൽ തിരുനാൾ ദിവ്യബലി, നൊവേന. പ്രസംഗം ഫാ. ആന്റൺ ഇലഞ്ഞിക്കൽ. 9.15ന് നൊവേന.
10.45ന് ദിവ്യബലി, നൊവേന- ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ. ഉച്ചകഴിഞ്ഞു മൂന്നിന് ഗാനശുശ്രൂഷ, 3.30ന് നൊവേന. 4.30ന് ദിവ്യബലി, നൊവേന. ആറിന് നൊവേന. ഏഴിന് ദിവ്യബലി, നൊവേന (ഇംഗ്ലീഷിൽ). പ്രസംഗം.