കൗൺസിലർക്കെതിരേ വനിതാ കൗൺസിലർമാരുടെ പരാതി
1299681
Saturday, June 3, 2023 1:07 AM IST
കാക്കനാട് : സ്ത്രീത്വത്തെ അപമാനിച്ചതായി ആരോപിച്ച് തൃക്കാക്കരയിൽ മുൻ ചെയർമാനെതിരേ വനിതാ കൗൺസിലർമാർ പരാതി നൽകി. കോൺഗ്രസ് നേതാവും തൃക്കാക്കര നഗരസസഭാ മുൻ ചെയർമാനും കൗൺസിലറുമായ ഷാജി വാഴക്കാലയ്ക്കെതിരേയാണ് എൽഡിഎഫിലെ വനിതാ കൗൺസിലർമാരുടെ നേതൃത്വത്തിൽ സെക്രട്ടറിക്ക് പരാതി നൽകിയത്.
ഇന്നലെ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിനിടെയാണ് അദ്ദേഹം സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയതായി പരാതിയിൽ പറയുന്നത്.
എസ്സി വിഭാഗത്തിൽപ്പെട്ട വനിതാ കൗൺസിലർമാർ ഉൾപ്പടെ ഇരിക്കുന്ന സ്ഥലത്തേക്ക് ചുണ്ടി സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ആംഗ്യം കാട്ടുകയും കാളകളെപ്പോലെ വന്നിരുന്നതായി പറയുകയും ചെയ്തതായും 12 വനിതാ കൗൺസിലർമാർ ഒപ്പിട്ട പരാതിയിൽ പറയുന്നു. മുമ്പും ഇത്തരത്തിൽ അനുഭവം കൗൺസിലറിൽ നിന്നുണ്ടായിട്ടുള്ളതായും പരാതിയിൽ പറയുന്നു.