തീരക്കടലിൽ നന്ദൻ മത്സ്യം വ്യാപകം
1299682
Saturday, June 3, 2023 1:07 AM IST
വൈപ്പിൻ: തീരക്കടലിൽ തീരെ ചെറിയ നന്ദൻ മത്സ്യം വ്യാപകം. ഇതാകട്ടെ തീരത്ത് പണിയെടുക്കുന്ന ചെറുവഞ്ചി മത്സ്യത്തൊഴിലാളികളുടെ പണിമുടക്കുകയാണ്. തീരത്ത് കൂട്ടത്തോടെ എത്തുന്ന നന്ദൻ മത്സ്യങ്ങളുടെ മൂളക്കം മൂലം മറ്റു മത്സ്യങ്ങൾ തീരക്കടലിൽ നിന്നും അകന്നു പോകുന്ന വെന്നാണ് പരമ്പരാഗത മത്സ്യത്തൊഴി ലാ ളി ക ൾ പറയുന്നത്.
ചെറുവഞ്ചിക്കാർക്ക് കുറച്ചു ദിവസം മുമ്പുവരെ ഇടത്തരം ഐലയും പൂവാലൻ ചെമ്മീനും തരക്കേടില്ലാത്ത വിധം ലഭിച്ചുകൊണ്ടിരുന്നതാണ് എന്നാൽ നന്ദന്റെ വരവോടെ ഇവയുടെ ലഭ്യത നാമമാത്രമായി. മാർക്കറ്റിൽ ആവശ്യക്കാരില്ലാത്തതിൽ നന്ദന് കാര്യമായ വിലയും ലഭിക്കുന്നില്ല. എന്നാൽ കാൽസ്യം വൻതോതിൽ അടങ്ങിയിട്ടുള്ള ഈ ചെറു മത്സ്യത്തിന് ചില മേഖലയിൽ നല്ലപോലെ ആവശ്യക്കാരുണ്ടെന്നാണ് പറയുന്നത്.
ഹാർബറുകൾ കേന്ദ്രീകരിച്ച് മത്സ്യ ബന്ധനം നടന്നുന്ന ചൂട വള്ളങ്ങൾക്കും കുറച്ച് ദിവസമായി നല്ല പോലെ നന്ദൻ ലഭിക്കുന്നുണ്ട്. ഹാർബറിൽ എത്തിക്കുന്ന നന്ദനാകട്ടെ കച്ചവടക്കാർ വാങ്ങി മത്സ്യ തീറ്റയ്ക്കായി മീൻ പൊടിക്കുന്ന ഫാക്ടറികളിലേക്ക് കയറ്റി അയക്കുകയാണ്. ഇതു മൂലം ഇവർക്ക് സാമാന്യം തരക്കേടില്ലാത്ത വില ലഭിക്കുന്നുണ്ടത്രേ.