പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി
1299683
Saturday, June 3, 2023 1:07 AM IST
അയ്യമ്പുഴ: കോൺഗ്രസ് അയ്യമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് പഞ്ചായത്തോഫീസിന് മുൻപിൽ ധർണ നടത്തി. ശ്മശാനം ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കുക, അമിതമായി വര്‍ധിപ്പിച്ച കെട്ടിട നികുതിയും പെര്‍മിറ്റ് ഫീസും വെള്ളക്കരവും പിന്‍വലിക്കുക, വഴിവിളക്കുകള്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കുക എന്നീ ആവശ്യങള് ഉന്നയിച്ചായിരുന്നു സമരം. റോജി എം. ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ഒ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം ബിജു കാവുങ്ങ, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ വര്‍ഗീസ് മാണിക്യത്താന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജോയ് മൈപ്പാന്‍, ബ്ലോക്ക് സെക്രട്ടറിമാരായ കെ.എ. ജോയി, ടി.സി. സാജു, പി.ടി. അശോകന്, ജോസഫ് തളിയന്‍, ലൈജു ഈരാളി, ജാന്‍സി ജോണി, ജയ ഫ്രാന്‍സിസ്, ബിന്ദു രാമചന്ദ്രന്, എല്‍ദോ ജോണ്‍, പ്രിന്‍സ് പോള്‍, അനൂപ് അഗസ്റ്റിന്, ഷാജി പുളിമൂട്ടില്‍, ഷെല്‍ബി ബെന്നി എന്നിവർ പ്രസംഗിച്ചു.