നിർമല ഹയർ സെക്കൻഡറിയിൽ ആർട്സ് ഫെസ്റ്റ്
1337139
Thursday, September 21, 2023 5:44 AM IST
മൂവാറ്റുപുഴ : നിർമല ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ആർട്സ് ഫെസ്റ്റ് കാലടി ശ്രീശങ്കരാ സർവകലാശാലയിലെ പിഎച്ച്ഡി മ്യൂസിക് റിസർച്ച് സ്കോളർ പെട്രീസ സാബു ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. ആന്റണി പുത്തൻകുളം, പിടിഎ പ്രസിഡന്റ് ഡോളി ജോസ്, എംപിടിഎ പ്രസിഡന്റ് എൽ.ബി. ജിബിൻ എന്നിവർ പ്രസംഗിച്ചു. എട്ട് വേദികളിലായി നടന്ന മത്സരങ്ങളിൽ 600 ൽപ്പരം വിദ്യാർഥികൾ പങ്കെടുത്തു.