കന്നി 20 പെരുന്നാൾ കണ്ട്രോൾ റൂം പ്രവർത്തനമാരംഭിച്ചു
1338974
Thursday, September 28, 2023 2:15 AM IST
കോതമംഗലം : കോതമംഗലം മാർത്തോമ്മ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി കണ്ട്രോൾ റൂം പ്രവർത്തനമാരംഭിച്ചു.
ആന്റണി ജോണ്‍ എംഎൽഎയുടെ നേതൃത്വത്തിൽ റവന്യൂ, കെഎസ്ഇബി, പോലീസ്, എക്സൈസ്, ഹെൽത്ത്, നഗരസഭ, കെഎസ്ആർടിസി, ഫയർഫോഴ്സ് എന്നീ സർക്കാർ ഡിപാർട്ട്മെന്റുകളെ ഏകോപിപ്പിച്ചാണ് കണ്ട്രോൾ റൂം പ്രവർത്തിക്കുന്നത്. ആന്റണി ജോണ്‍ എംഎൽഎ കണ്ട്രോൾ റൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭാധ്യക്ഷൻ കെ.കെ. ടോമി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ, തഹസീൽദാർ റെയ്ച്ചൽ വർഗീസ്, മതമൈത്രി സംരക്ഷണ സമിതി പ്രസിഡന്റ് എ.ജി. ജോർജ്, കണ്‍വീനർ കെ.എ. നൗഷാദ്, മാത്യു ജോസഫ്, ഇ.കെ. സേവ്യർ, മൈതീൻ ഇഞ്ചക്കുടി, എൽദോസ് ചേലാട്ട്, ഭാനുമതി രാജു, ബേസിൽ പാറേക്കുടി, ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, ട്രസ്റ്റിമാരായ സി.ഐ. ബേബി ചുണ്ടാട്ട്, ബിനോയി തോമസ് മണ്ണൻചേരിൽ, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.