കുരീക്കാട് മണ്ണിടിച്ചിൽ: സർക്കാർ ഇടപെടണമെന്ന് അനൂപ് ജേക്കബ്
1339919
Monday, October 2, 2023 1:37 AM IST
പിറവം: ചോറ്റാനിക്കര പഞ്ചായത്തിൽ കുരീക്കാട് കണിയാംമല ഭാഗത്ത് മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശം അനൂപ് ജേക്കബ് എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
പ്രദേശത്തെ തെങ്ങ് ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചു മാറ്റിയതായി റവന്യു ഉദ്യോഗസ്ഥർ പറഞ്ഞു. ആറു വീടുകൾക്കാണ് ഭീഷണി. അവിടെയുള്ളവരെ മാറ്റി പാർപ്പിച്ചതായി അറിയിച്ചിട്ടുണ്ട്.
അപകടകരമായ സാഹചര്യം ഒഴിവാക്കാൻ ഇവിടെ സംരക്ഷണഭിത്തി കെട്ടി നൽകണമെന്ന് മുഖ്യമന്ത്രിക്കും റവന്യൂ വകുപ്പ് മന്ത്രിക്കും നൽകിയ കത്തിൽ അനൂപ് ജേക്കബ് ആവശ്യപ്പെട്ടു.
ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ്, ലൈജു ജനകൻ, റെജി കുഞ്ഞൻ, ബിജു ചെറിയാൻ, പൗലോസ്, സിജു, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.