കാർ ഇടിച്ചു കടകൾ തകർന്നു
1339933
Monday, October 2, 2023 1:50 AM IST
നെടുമ്പാശേരി: ദേശീയപാതയിൽ നെടുമ്പാശേരി എംഎഎച്ച്എസ് സ്കൂളിന് മുന്നിലുണ്ടായ കാർ അപകടത്തിൽ രണ്ട് കടകൾ ഭാഗികമായി തകർന്നു.
ശനിയാഴ്ച്ച രാത്രി 12ഓടെ ചാലക്കുടി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണംവിട്ട് ഇടിച്ചുകയറിയാണ് റോഡരികിലെ പലചരക്ക് കടയും മെഡിക്കൽ സ്റ്റോറും ഭാഗികമായി തകർന്നത്.
സമീപത്തെ മേള റസിഡൻസി ഹോട്ടലിന്റെ കോൺക്രീറ്റ് മതിലിൽ ഇടിച്ചാണ് കാർ നിന്നത്. പരിക്കേറ്റ രണ്ട് കാർ യാത്രികരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.