വനിതാ സംഗമം
1339936
Monday, October 2, 2023 1:59 AM IST
കൊച്ചി: കൊച്ചിന് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ വനിതാ പ്രസ്ഥാനമായ വൈഡ്സിന്റെ വാര്‍ഷിക സംഗമം നടന്നു. ഇടക്കൊച്ചി ആല്‍ഫ പാസ്റ്റര്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ കൊച്ചി ബിഷപ് റവ. ഡോ. ജോസഫ് കരിയില്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകയായ ദയാഭായി സംഗമം ഉദ്ഘാടനം ചെയ്തു.
എഴുത്തുകാരനായ സിപ്പി പള്ളിപ്പുറം വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. സൊസൈറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ പ്രകാശനം എ.എം. ആരിഫ് എംപി നിര്‍വഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്വയംതൊഴില്‍ സംരംഭം തുടങ്ങുന്നതിനുള്ള സഹായവിതരണം കെ. ബാബു എംഎല്‍എയും അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി സൊസൈറ്റി നടപ്പാക്കുന്ന പദ്ധതിയുടെ സഹായവിതരണം കെ.ജെ. മാക്സി എംഎല്‍എയും നിര്‍വഹിച്ചു.
കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. പോള്‍ മൂഞ്ഞേലി കാന്‍സര്‍ രോഗത്തെ അതിജീവിച്ചവരെയും, കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ രൂപതയിലെ സാമൂഹ്യപ്രവര്‍ത്തകരെയും, അക്വിനാസ് കോളജ് മാനേജര്‍ റവ. ഡോ. മരിയന്‍ അറക്കല്‍ വൈഡ്സിലെ മികച്ച ആനിമേറ്ററിനെയും ആദരിച്ചു.
കൊച്ചി നഗരസഭാ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, ഡിവിഷന് കൗണ്‍സിലര്‍ ജിജ ടെന്‍സന്‍, വൈഡ്സ് ഫെഡറേഷന് ഡയറക്ടര്‍ റവ. ഡോ. അഗസ്റ്റിന് കടേപറമ്പില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജയ്ഫിന്‍ ദാസ് കട്ടികാട്ട്, പ്രസിഡന്റ് മോളി മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.