അപകടത്തിൽ പരിക്കേറ്റു
1340067
Wednesday, October 4, 2023 5:42 AM IST
കൂത്താട്ടുകുളം: വാഹനാപകടത്തിൽ മർച്ചന്റ് അസോസിയേഷൻ ജീവനക്കാരന് പരിക്കേറ്റു. നടക്കാവ് കൂത്താട്ടുകുളം ഹൈവേയിൽ പൈറ്റക്കുളം കുരിശിനു സമീപം കഴിഞ്ഞദിവസം രാത്രിയായിരുന്നു അപകടം.
സ്കൂട്ടറിൽ പോയ കൂത്താട്ടുകുളം മർച്ചന്റ്സ് അസോസിയേഷൻ ജീവനക്കാരൻ വടകര കോഴിപ്ലാക്കിൽ രാജേഷ് എബ്രഹാം (40)നെ അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കാർ നിർത്താതെ പോയി. കൂത്താട്ടുകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.