ഗാന്ധി സ്ക്വയറില്‍ ഗാന്ധിജയന്തി ആഘോഷം
1340069
Wednesday, October 4, 2023 5:42 AM IST
പോത്താനിക്കാട്: കോണ്‍ഗ്രസ് പൈങ്ങോട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്ക്വയറില്‍ നടത്തിയ ഗാന്ധിജയന്തി ആഘോഷങ്ങള്‍ മാത്യു കുഴല്നാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ലൂഷാദ് അധ്യക്ഷത വഹിച്ചു.
കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മാണി പിട്ടാപ്പിള്ളില്‍ പഞ്ചായത്തംഗങ്ങളായ നൈസ് എല്‍ദോ, സാറാമ്മ പൗലോസ്, റെജി സാന്റി, ബ്ലോക്ക് സെക്രട്ടറി അരുണ്‍ ജോസഫ്, റോബിന് ഏബ്രഹാം, ബാബു ഭാര്ഗവന്സ പി.എം. ജലാല്എന്നിവര് പ്രസംഗിച്ചു.