കത്തോലിക്കാ കോണ്ഗ്രസ് മെഡിക്കൽ ക്യാന്പ് നടത്തി
1340071
Wednesday, October 4, 2023 5:42 AM IST
ഇലഞ്ഞി: ഗാന്ധി ജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി കത്തോലിക്കാ കോണ്ഗ്രസ് സൗജന്യ മെഗാ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയും എകെസിസി ഇലഞ്ഞി യൂണിറ്റും സംയുക്തമായാണ് ക്യാന്പ് സംഘടിപ്പിച്ചത്. അനൂപ് ജേക്കബ് എംഎൽഎ ക്യാന്പ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജയിംസ് കുറ്റിക്കോട്ടയിൽ അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് എടത്തുംപറന്പിൽ, പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ തുടങ്ങിയവർ പങ്കെടുത്തു.
ഫാ.പോൾ കുന്നുംപുറം, സിസ്റ്റർ റോസ്മിൻ, ജോസഫ് തോമസ്, ബെന്നി കൊഴുപ്പൻകുറ്റി, ഷാജി എറണ്യാകുളം, ബിജു തറമഠം, ഡോളി വടശ്ശേരി എന്നിവർ പ്രസംഗിച്ചു.
ക്യാന്പിന്റെ ഭാഗമായി നടത്തിയ ബോധവത്കരണ ക്ലാസ് സിസ്റ്റർ അൽഫോൻസ് നയിച്ചു.