എൻസിസി അവാർഡ് നിർമല സ്കൂളിന്
1340073
Wednesday, October 4, 2023 5:42 AM IST
മൂവാറ്റുപുഴ: എൻസിസി 18 കേരള ബെറ്റാലിയൻ ഏർപ്പെടുത്തിയ ബെസ്റ്റ് ഇൻസ്റ്റിറ്റ്യൂഷൻ പ്രഥമ അവാർഡ് നിർമല ഹയർ സെക്കൻഡറി സ്കൂൾ എൻസിസി യൂണിറ്റിന് ലഭിച്ചു.
കഴിഞ്ഞ പ്രവർത്തന വർഷത്തിൽ എൻസിസി പരീക്ഷയെഴുതിയ 52 കുട്ടികളും മുഴുവൻ എ ഗ്രേഡ് കരസ്ഥമാക്കുകയും സാമൂഹിക ഇടപെടലുകൾ നടത്തുകയും വിദ്യാർഥികൾക്കിടയിലും പൊതുജനങ്ങളുടെ ഇടയിലും സാമൂഹിക അവബോധം സൃഷ്ടിക്കുകയും ചെയ്തതിനാണ് അവാർഡ് ലഭിച്ചത്.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽ നടന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിച്ചു. ഇതോടനുബന്ധിച്ച് നിർമല ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്വീകരണ പരിപാടികൾക്ക് പ്രിൻസിപ്പൽ റവ.ഡോ. ആന്റണി പുത്തൻകുളം നേതൃത്വം നൽകി. എൻസിസി ഓഫീസർ ജോബി ജോർജ് പ്രഥമ അവാർഡ് കരസ്ഥമാക്കിയ കുട്ടികളെ അഭിനന്ദിച്ചു.
എംപിടിഎ പ്രസിഡന്റ് എൽ.ബി. ജിബിൻ, സംസ്ഥാന ജൂനിയർ അമച്വർ മീറ്റിൽ ഷോട്ട് പുട്ടിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ നിർമല റോസ് പ്രിൻസിനെ ചടങ്ങിൽ ആദരിച്ചു.