അജ്ഞാത വാഹനം ഇടിച്ച് കാൽനടയാത്രക്കാരന് പരുക്ക്
1340075
Wednesday, October 4, 2023 5:42 AM IST
കൂത്താട്ടുകുളം: എച്ച്പി പെട്രോൾ പന്പിനു സമീപം വാഹനം ഇടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരുക്ക്. കൂത്താട്ടുകുളം വാളായിക്കുന്ന് സ്വദേശി മത്തനാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ എട്ടിനാണ് സംഭവം. പന്പിനു സമീപം റോഡ് മുറിച്ചുകടക്കുകയായിരുന്ന മത്തനെ കൂത്താട്ടുകുളം ഭാഗത്ത് നിന്നു മൂവാറ്റുപുഴ ഭാഗത്തേക്ക് പോയ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. പന്പിനു സമീപത്തെ സ്വകാര്യ മില്ലിലെ ജീവനക്കാരനാണ് പരിക്കുപറ്റിയ മത്തൻ.