കന്നി 20 പെരുന്നാൾ പ്രദക്ഷിണത്തെ വരവേറ്റ് സെന്റ് ജോർജ് കത്തിഡ്രൽ
1340077
Wednesday, October 4, 2023 5:43 AM IST
കോതമംഗലം : കോതമംഗലം മാർത്തോമ്മ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാൾ പ്രദക്ഷിണത്തിന് സെന്റ് ജോർജ് കത്തിഡ്രലിൽ സ്വീകരണം നൽകിയത് മതമൈത്രിയുടെ പുതു സന്ദേശമായി.
സീറോ മലബാർ സഭ കോതമംഗലം രൂപതയുടെ ആസ്ഥാന ദേവാലയമായ സെന്റ് ജോർജ് കത്തീഡ്രലിൽ (പുത്തൻ പള്ളി) കന്നി 20 പെരുന്നാൾ പ്രദക്ഷിണം 338 വർഷങ്ങൾക്കിടയിൽ ആദ്യമായി പ്രവേശിച്ച് പ്രാർഥന നടത്തി.
സെന്റ് ജോർജ് കത്തീഡ്രൽ വികാരി റവ.ഡോ. തോമസ് ചെറുപറന്പിൽ, സഹ വികാരിമാരായ ഫാ. ഇമ്മാനുവേൽ വള്ളോംകുന്നേൽ, ഫാ. പോൾ വാലിപറയ്ക്കൽ, കത്തീഡ്രൽ ട്രസ്റ്റിമാരായ മാജോ മാത്യു, ജോയി തറയിൽ, സിസ്റ്റേഴ്സ്, സണ്ഡേസ്കൂൾ അധ്യാപകർ, പാരിഷ് കൗണ്‍സിൽ അംഗങ്ങൾ, ഭക്ത സംഘടനാ ഭാരവാഹികൾ, ഡിഎഫ്സി ഭാരവാഹികൾ എന്നിവർ ചേർന്ന് പ്രദക്ഷിണത്തെ സ്വീകരിച്ച് പള്ളിയകത്തേക്ക് ആനയിച്ചു. പള്ളിയിൽ പ്രത്യേക പ്രാർഥനയും നടത്തി.
മാർത്തോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, ട്രസ്റ്റിമാരായ സി.ഐ. ബേബി ചുണ്ടാട്ട്, ബിനോയി തോമസ് മണ്ണൻചേരിൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ഭക്തസംഘടനാ പ്രവർത്തകർ എന്നിവർ പെരുന്നാൾ പ്രദക്ഷിണത്തിന് നേതൃത്വം നൽകി.