മൂവാറ്റുപുഴയുടെ വികസനം സമയബന്ധിതമായി നടപ്പാക്കും: മന്ത്രി
1340080
Wednesday, October 4, 2023 5:43 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ പൊതുവായ വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ അഞ്ച് കോടി ചെലവഴിച്ച് നിർമിക്കുന്ന റസ്റ്റ് ഹൗസിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വികസന പ്രവർത്തനങ്ങളിൽ സർക്കാരിന് രാഷ്ട്രീയമില്ലെന്ന് മന്ത്രി പറഞ്ഞു.
മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ പി.പി. എൽദോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, മുൻ എംഎൽഎമാരായ എൽദോ എബ്രാഹാം, ജോസഫ് വാഴയ്ക്കൻ, നഗരസഭ വൈസ് ചെയർപേഴ്സണ്‍ സിനി ബിജു, നഗരസഭാംഗം രാജശ്രീ രാജു, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ കെ.പി. രാമചന്ദ്രൻ, ജോളി പൊട്ടയ്ക്കൽ, സാബു ജോണ്‍, പി.എ. ബഷീർ, ഷൈൻ ജേക്കബ്, പി.സി. തോംസണ്‍, അരുണ്‍ പി. മോഹൻ എന്നിവർ പ്രസംഗിച്ചു.