33 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം പിടിച്ചെടുത്തു
1340081
Wednesday, October 4, 2023 5:43 AM IST
തൃപ്പൂണിത്തുറ: ഡ്രൈഡേയിൽ മദ്യ വിൽപ്പന നടത്തിയയാൾ പിടിയിലായി. തൃപ്പൂണിത്തുറ തെക്കുംഭാഗം പാവംകുളങ്ങര ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന തമ്മണത്ത് പറമ്പിൽ സി.എം. ധനീഷിനെ (42) യാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തെതുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ അര ലിറ്ററിന്റെ 33 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം പിടിച്ചെടുത്തു. എസ്ഐമാരായ എം. പ്രദീപ്, പി.എം. സാബു, വി.ആർ. രേഷ്മ, എസ്സിപിഒമാരായ ബൈജു, പോൾ മൈക്കിൾ, സിപിഒമാരായ സജി ജോൺ, അനീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.