കാപ്പ ചുമത്തി നാടുകടത്തി
1340082
Wednesday, October 4, 2023 5:43 AM IST
പെരുമ്പാവൂർ: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാടുകടത്തി. വെങ്ങോല അല്ലപ്ര ചിറ്റേത്തുകുടി വീട്ടിൽ മാഹിനെ (പുരുഷു മാഹിൻ-28) യാണ് കാപ്പ ചുമത്തി ആറു മാസത്തേക്ക് നാടുകടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ല പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്.
കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പെരുമ്പാവൂർ പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് അടിപിടി കേസുകളിൽ പ്രതിയായതിനെതുടർന്നാണ് നടപടി. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ 68 പേരെ നാടുകടത്തി. 88 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു.