സസ്പെന്ഷന് നടപടി പിന്‍ലിച്ച് കോണ്‍ഗ്രസില്‍ തിരിച്ചെടുത്തു
1340088
Wednesday, October 4, 2023 5:44 AM IST
മഞ്ഞപ്ര: കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ മഞ്ഞപ്രയില്‍ റിബല്‍ സ്ഥാനാര്‍ഥികളായി മത്സരിച്ചതിന്റെ പേരിലും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും ഡേവീസ് മണവാളന്, ജോസണ്‍ വി. ആന്റണി, ആന്റു മാണിക്കത്താന്, ഡേവീസ് ചൂരമന എന്നിവരുടെ മേല്‍ കോണ്‍ഗ്രസ് പാര്‍ട്ടി എടുത്ത സസ്പെന്ഷന് നടപടി പിന്‍വലിച്ചതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.