എറണാകുളം സെന്റ് ഫ്രാന്‍സീസ് അസീസി കത്തീഡ്രല്‍ തിരുനാൾ ഇന്ന് കൊടിയേറും
1340090
Wednesday, October 4, 2023 5:44 AM IST
കൊച്ചി: എറണാകുളം സെന്റ് ഫ്രാന്‍സീസ് അസീസി കത്തീഡ്രലില്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുനാളിന് ഇന്ന് കൊടിയേറും. എട്ടിന് സമാപിക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് ആര്‍ച്ച്ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറക്കല്‍ കൊടിയേറ്റി ദിവ്യബലിയര്‍പ്പിക്കും. തുടര്‍ന്ന് ഫാ.സനു പുതുശേരി വചനപ്രഘോഷണം നടത്തും. ദിവസവും രാവിലെ ആറിനും ഏഴിനും വൈകുന്നേരം അഞ്ചിന് ദിവ്യബലി ഉണ്ടായിരിക്കും.
നാളെ ദിവ്യബലിക്ക് മോണ്‍. മാത്യു ഇലഞ്ഞിമറ്റം മുഖ്യകാര്‍മികനാകും. റവ.ഡോ.ജേക്കബ് പ്രസാദ് വചനപ്രഘോഷണം നടത്തും. ആറിന് വൈകുന്നേരം അഞ്ചിന് പ്രസുദേന്തി വാഴ്ച, ദിവ്യബലി, ലദീഞ്ഞ് എന്നിവയ്ക്ക് മോണ്‍. മാത്യു കല്ലിങ്കല്‍ മുഖ്യകാര്‍മികനാകും. ഫാ.സെബാസ്റ്റ്യന്‍ വലിയവീട്ടില്‍ പ്രസംഗിക്കും. ഏഴിന് രാവിലെ ആറിനും ഏഴിനും, 11നും ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും. വൈകുന്നേരം 5.30ന് തിരുസ്വരൂപം എഴുന്നള്ളിച്ച് വയ്ക്കല്‍.
തുടര്‍ന്ന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ.ബിബിന്‍ ജോര്‍ജ് തറേപ്പറമ്പില്‍ വചനപ്രഘോഷണം നടത്തും. തുടര്‍ന്ന് പ്രദക്ഷിണം, വര്ണക്കാഴ്ചകള് എന്നിവ ഉണ്ടായിരിക്കും.
തിരുനാള്‍ ദിനമായ എട്ടിന് രാവിലെ ആറിനും ഒമ്പതിനും ദിവ്യബലി. വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി മുഖ്യകാര്‍മികത്വം വഹിക്കും. ഫാ.ഡയസ് ആന്റണി വലിയമരത്തിങ്കല്‍ വചനസന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം, തിരുസ്വരൂപം എടുത്തവയ്ക്കല്, കൊടിയിറക്കം, സ്നേഹവിരുന്ന്, കലാവിരുന്ന് എന്നിവ ഉണ്ടായിരിക്കും.