ഹൈമാസ്റ്റ് ലൈറ്റുകൾ സ്വിച്ച് ഓൺ ചെയ്തു
1373482
Sunday, November 26, 2023 2:54 AM IST
മൂവാറ്റുപുഴ: എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മാറാടി പഞ്ചായത്തിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ച അഞ്ച് ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കർമം ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു.
മാറാടി പഞ്ചായത്ത് കവല, എയ്ഞ്ചൽ വോയിസ്, പാറത്തട്ടേൽ പള്ളിത്താഴം, കായനാട് റേഷൻകടപ്പടി, ഈസ്റ്റ് മാറാടി മുസ്ലിം പള്ളിപ്പടി എന്നിവിടങ്ങളിലായി 10.50 ലക്ഷം ചെലവഴിച്ചാണ് സ്ഥാപിച്ചത്. മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ജില്ലാപഞ്ചായത്തംഗം ഷാന്റി ഏബ്രാഹം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോർജ്, പഞ്ചായത്തംഗങ്ങളായ ബിജു കുര്യാക്കോസ്, ജിഷ ജിജോ, പി.പി. ജോളി, അജി സാജു, രതീഷ് ചങ്ങാലിമറ്റം, ജിബി മണ്ണത്തുക്കാരൻ, ജെയ്സ് ജോണ്‍, ഷൈനി മുരളി, സരളാ രാമൻ നായർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.