ബൈക്കുകൾ കൂട്ടിയിടിച്ച് ഫാഷൻ ഡിസൈനിംഗ് വിദ്യാർഥിനി മരിച്ചു
1374509
Wednesday, November 29, 2023 10:39 PM IST
ആലുവ: ദേശീയപാതയിൽ പുളിഞ്ചോട് സിഗ്നലിനു മുന്നിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഫാഷൻ ഡിസൈനിംഗ് വിദ്യാർഥിനി മരിച്ചു. തൃശൂർ മേലൂർ സ്വദേശിനി ലിയ ലിജി(21) ആണ് മരിച്ചത്.
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ഫാഷൻ ഡിസൈനിംഗ് കോഴ്സ് പഠിക്കുന്ന തൃശൂർ മേലൂർ ശാന്തിപുരം പുന്നക്കുഴിയിൽ ജോളി -ജിജി ദന്പതികളുടെ മകൾ ലിയ ജിജി (22) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ ഒന്നിനായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന തൃശൂർ കൊരട്ടി പറന്പി ജിബിൻ ജോയി (23)ക്കും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും ഉടൻ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ലിയയുടെ ജീവൻ രക്ഷിക്കാനായില്ല.
എറണാകുളത്തെ താമസ സ്ഥലത്തുനിന്നും വീട്ടിലേക്ക് പോകുകയായിരുന്ന ഇവരുടെ ബൈക്കിന്റെ പിന്നിൽ മറ്റൊരു ബൈക്ക് വന്നിടിക്കുകയായിരുന്നു. യുവതിയും ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. അപകടം സൃഷ്ടിച്ച ബൈക്ക് ഓടിച്ചിരുന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്.
ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം ലിജ ജിജിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നാളെ അങ്കമാലി പുളിയനം പള്ളിയിൽ നടക്കും.