പ്രഭാത നടത്തം സംഘടിപ്പിച്ചു
1375369
Sunday, December 3, 2023 2:24 AM IST
കോതമംഗലം: കോതമംഗലത്ത് 10 ന് നടക്കുന്ന നവകേരള സദസിന്റെ പ്രചാരണാർഥം എൽഡിവൈഎഫ് കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മോണിംഗ് വാക് വിത്ത് എംഎൽഎ എന്ന പേരിൽ പ്രഭാത നടത്തം സംഘടിപ്പിച്ചു.
ആന്റണി ജോണ്‍ എംഎൽഎയോടൊപ്പം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ജയകുമാർ, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് പി.കെ. രാജേഷ്, എഐവൈഎഫ് മണ്ഡലം സെക്രട്ടറി എൻ.യു. നാസർ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റംഗം ഷിജോ ഏബ്രാഹം, ജിയോ പയസ്,കെ.എൻ. ശ്രീജിത്, നിതിൻ കുര്യൻ എന്നിവർ പങ്കാളികളായി. തങ്കളം ലോറി സ്റ്റാന്‍ഡ് പരിസരത്തു നിന്നാരംഭിച്ച നടത്തം ഗാന്ധി സ്ക്വയറിൽ സമാപിച്ചു.