കാണാതായ യുവാവിനെ പൊയ്ലിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി
1375830
Monday, December 4, 2023 10:22 PM IST
ചെറായി: കാണാതായ യുവാവിനെ ചെറായി ബീച്ചിനോടു ചേർന്ന പൊയ്ലിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറായി ഡിസ്പെൻസറിക്കു സമീപം വെന്പുള്ളി ജിനന്റെ മകൻ ജിനേഷ് (42) ആണ് മരിച്ചത്. ഞായറാഴ്ച പകലാണ് കാണാതായത്.
വീട്ടുകാരുടെ പരാതിയെ തുടർന്ന് മുനന്പം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവേ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. ഭാര്യ: നീതു. മകൾ: നൈനിക.