ഹൗസ് ചലഞ്ച്: 190-ാമത് വീടിന്റെ താക്കോല്‍ രാഹുല്‍ ഗാന്ധി കൈമാറി
1375940
Tuesday, December 5, 2023 5:18 AM IST
കൊച്ചി: തോപ്പുംപടി ഔവര്‍ ലേഡീസ് സ്കൂളിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഹൗസ് ചലഞ്ച് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച 190-ാമത്തെ വീടിന്റെ താക്കോല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കൈമാറി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഇരട്ടക്കുട്ടികളായ നിമ, ഇവ എന്നിവര്‍ക്കാണ് അദ്ദേഹം താക്കോല്‍ കൈമാറിയത്.
സിസ്റ്റര്‍ ലിസി ചക്കാലക്കലിന്റെ സന്നിധ്യത്തിലായിരുന്നു താക്കോല്‍ കൈമാറ്റം. അധ്യാപികലില്ലി പോള്‍, പൊതുപ്രവര്ത്തകൻ ടി.എം. റിഫാസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവഴി കണ്ടെത്തിയ കല്യാണി- യേശുദാസ് ദമ്പതിമാര്‍ക്കും അവരുടെ ഇരട്ടക്കുട്ടികള്ക്കുമായാണ് വീട് നിര്‍മിച്ചത്. കാഞ്ഞിരമറ്റം സ്വദേശികളായ പ്രിസ്റ്റി-ജോബി ദമ്പതിമാരാണ് വീട് നിര്‍മിക്കാനുള്ള സാമ്പത്തിക സഹായം നല്‍കിയത്.