കൊ​ച്ചി: ഗു​ഡ്‌​സ് ട്രെ​യി​ന്‍ റെ​യി​ല്‍​പാ​ള​ത്തി​ല്‍ കു​ടു​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം-തൃ​ശൂ​ര്‍ റൂ​ട്ടി​ല്‍ ട്രെ​യി​ന്‍ ഗ​താ​ഗ​തം ര​ണ്ടു​ മ​ണി​ക്കൂ​റോ​ളം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​ത്രി ഇ​ട​പ്പ​ള്ളി​ക്കും ആ​ലു​വ​യ്ക്കും ഇ​ട​യി​ലാ​ണ് ഗു​ഡ്‌​സ് ട്രെ​യി​ന്‍ പാ​ള​ത്തി​ല്‍ കു​ടുങ്ങി​യ​ത്. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് ട്രെ​യി​ന്‍ ര​ണ്ടു ഭാ​ഗ​മാ​യി വി​ട്ടു​പോ​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണം.

തു​ട​ര്‍​ന്ന് വേ​ര്‍​പെ​ട്ട ഭാ​ഗം ആ​ദ്യം ഇ​ട​പ്പ​ള്ളി​യി​ലേ​ക്കും പി​ന്നീ​ട് ആ​ലു​വ​യി​ലേ​ക്കും മാ​റ്റി. ര​ണ്ടാ​മ​ത്തെ ഭാ​ഗം ഇ​ട​പ്പ​ള്ളി​യി​ലേ​ക്കും മാ​റ്റി​യ ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാ​നാ​യ​ത്. ഇ​തോ​ടെ നോ​ര്‍​ത്ത്, സൗ​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി ട്രെ​യി​നു​ക​ള്‍ പി​ടി​ച്ചി​ട്ടു. എ​റ​ണാ​കു​ളം-ഗു​രു​വാ​യൂ​ര്‍ പാ​സ​ഞ്ച​ര്‍ ര​ണ്ടു ​മ​ണി​ക്കൂ​റോ​ളം വൈ​കി​യാ​ണ് പുറപ്പെട്ടത്. 7.50 ന് ​എ​റ​ണാ​കു​ള​ത്ത് നി​ന്നും പു​റ​പ്പെ​ടേ​ണ്ട ട്രെ​യി​ന്‍ 10.35നാ​ണ് പു​റ​പ്പെ​ട്ട​ത്.