അനുമോദന സമ്മേളനം
1376143
Wednesday, December 6, 2023 5:55 AM IST
കോലഞ്ചേരി: ഡൽഹിയിൽ നടന്ന സ്റ്റുഡന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മുപ്പതാമത് കലാകായികമേളയിൽ എംഒഎസ് സി കോളജ് ഓഫ് നഴ്സിംഗിന് അഭിമാനനേട്ടം.
വിവിധ സംസ്ഥാനങ്ങളിലെ 3000 ത്തിൽ പരം വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിൽ പെൺകുട്ടികളുടെ റിലേയിൽ ഒന്നാം സ്ഥാനവും, പോസ്റ്റർ തയാറാക്കൽ മത്സരത്തിലും കോളജുതല പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള ഡയറി തയാറാക്കൽ മത്സരത്തിൽ പ്രോത്സാഹന സമ്മാനവും കോളജ് കരസ്ഥമാക്കി.
എംഒഎസ് സി കോളജ് ഓഫ് നഴ്സിംഗ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിൽ എംഒഎസ് സി മെഡിക്കൽ മിഷൻ ആശുപത്രി സിഇഒ ജോയ് പി ജേക്കബ് വിജയികളെ പൊന്നാട അണിയിച്ച് പുരസ്കാരം നൽകി ആദരിച്ചു.
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ പ്രഫ. പി. വി. തോമസ്, പ്രിൻസിപ്പൽ ഡോ. ഷീല ഷേണായി, ഡോ. നമിത സുബ്രഹ്മണ്യം,ഡോ. പ്രീതി ജവഹർ തുടങ്ങിയവർ പ്രസംഗിച്ചു.