മഞ്ഞക്കുറ്റികളുടെ സ്ഥാനത്ത് വാഴ നട്ടു; ലേലത്തിൽ കുലയ്ക്ക് വില 40,300 രൂപ
1376145
Wednesday, December 6, 2023 5:55 AM IST
ആലുവ: കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ സമരത്തിന്റെ ഭാഗമായി പിഴുതെറിഞ്ഞ മഞ്ഞകുറ്റികളുടെ സ്ഥാനത്ത് നട്ട വാഴകളിലെ ആദ്യ കുലയ്ക്ക് വില 40,300 രൂപ.
ഇന്നലെ സമരസമിതി ആലുവ മാർക്കറ്റിന് മുന്നിൽ നടത്തിയ ജനകീയ ലേലത്തിലാണ് 300 രൂപ മാത്രം വിലയുള്ള പാളയംകോടൻ കുലയ്ക്ക് വില കയറിയത്. അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിലാണ് ലേലം നടത്തിയത്. 100 രൂപയ്ക്ക് ആദ്യ വിളി തുടങ്ങിയപ്പോൾ അതേ തുക നിക്ഷേപിക്കുന്ന രീതിയിൽ ജനകീയ ലേലം നടന്നത്. പുക്കാട്ടുപടി സ്വദേശി നിഷാദിനാണ് ലേലം ഉറപ്പിച്ചത്. സമരസമിതി ചെയർമാൻ എൻ.എ. രാജൻ അധ്യക്ഷത വഹിച്ചു.