കുറ്റിക്കുരുമുളക് തൈ വിതരണം
1376146
Wednesday, December 6, 2023 5:55 AM IST
കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് കാർഷിക ഗ്രൂപ്പുകൾക്ക് നൽകുന്ന കുറ്റികുരുമുളക് തൈകളുടെ ബ്ലോക്ക് തല വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ നിർവഹിച്ചു. 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി 5000 അത്യുൽപാദന ശേഷിയുള്ള ഗ്രാഫ്റ്റ് ചെയ്ത തൈകളാണ് വിതരണത്തിനായി തയാറാക്കിയത്.
10 പഞ്ചായത്തിൽ കൃഷിഭവൻ വഴി അപേക്ഷ ലഭിച്ച ഗ്രൂപ്പുകൾക്ക് അഞ്ച് തൈകളുടെ യുണിറ്റ് നൽകും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനിസ് ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ജോമി തെക്കേക്കര, ജയിംസ് കോറന്പേൽ, അംഗങ്ങളായ ഡയാന നോബി, നിസമോൾ ഇസ്മായിൽ, പഞ്ചായത്തംഗം നാസർ വട്ടേക്കാടൻ, ബിഡിഒ ഡോ. എസ്. അനുപം, ജോയിന്റ് ബിഡിഒ വി.കെ. അജി, കൃഷി അസിസ്റ്റന്റ് പി.കെ. വിജു. എന്നിവർ പ്രസംഗിച്ചു.