പ്രചാരണ വാഹനം നിരത്തിലിറക്കി
1376147
Wednesday, December 6, 2023 5:55 AM IST
മൂവാറ്റുപുഴ : 10 ന് മൂവാറ്റുപുഴ നഗരസഭ സ്റ്റേഡിയത്തിൽ നടക്കുന്ന നവകേരള സദസിന്റെ പ്രചാരണത്തിനായി മൂവാറ്റുപുഴയിൽ എൽഇഡി സ്ക്രീൻ വാൾ പ്രചാരണ വാഹനം നിരത്തിലിറക്കി.
സംഘാടക സമിതി രക്ഷാധികാരിയും മുൻ എംഎൽഎയുമായ ഗോപി കോട്ടമുറിക്കൽ ഡിജിറ്റൽ പ്രചാരണ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് നിർവഹിച്ചു. സംഘാടകസമിതി ഭാരവാഹികളായ ഷാജി മുഹമ്മദ്, സജി ജോർജ്, ഫെബിൻ പി. മൂസ, ഷൈൻ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.