ആ​ല​ങ്ങാ​ട്: ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ൽ കൊ​ങ്ങോ​ർ​പ്പി​ള്ളി​യി​ൽ ശു​ദ്ധ​ജ​ല വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ ജ​ന​ങ്ങ​ളും വാ​ഹ​ന​യാ​ത്രി​ക​രും ദു​രി​ത​ത്തി​ലാ​യി. കൊ​ങ്ങോ​ർ​പ്പി​ള്ളി ക​വ​ല​യ്ക്കു സ​മീ​പ​മാ​ണ് ഇ​ന്ന​ലെ ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി​യ​ത്.

മു​പ്പ​ത്ത​ടം ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ൽ​നി​ന്നു മാ​ഞ്ഞാ​ലി കു​ന്നും​പു​റം ഭാ​ഗ​ത്തേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന 350 എം​എം വ്യാ​സ​മു​ള്ള പൈ​പ്പാ​ണ് പൊ​ട്ടി​യ​ത്. ഇ​തോ​ടെ ഇ​ന്ന​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച് ന​ട​ത്തി​യ അ​റ്റ​കു​റ്റ​പ്പ​ണി മൂ​ലം വാ​ഹ​ന​യാ​ത്രി​ക​രും ദു​രി​ത്തി​ലാ​യി. ശു​ദ്ധ​ജ​ല​ത്തി​നാ​യി നാ​ട്ടു​കാ​ർ നെ​ട്ടോ​ട്ട​മോ​ടു​മ്പോ​ഴാ​ണ് അ​ടി​ക്ക​ടി​യു​ള്ള പൈ​പ്പ് പൊ​ട്ട​ൽ.