പാലാരിവട്ടം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ തിരുനാൾ
1376159
Wednesday, December 6, 2023 6:08 AM IST
പാലാരിവട്ടം: പാലാരിവട്ടം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ പരിശുദ്ധ അമലോത്ഭവമാതാവിന്റെ 150-ാമത് കൊന്പ്രേരിയ തിരുനാളിന് ഇന്നു കൊടിയേറും. വൈകുന്നേരം ആറിന് കൊടിയേറ്റ്, ദിവ്യബലി, പ്രസംഗം എന്നിവയ്ക്ക് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ കാർമികത്വം വഹിക്കും.
നാളെ വൈകുന്നേരം അഞ്ചിന് ജപമാല. ബിഷപ് ഡോ. പീറ്റർ പറപ്പിള്ളിയുടെ കാർമികത്വത്തിൽ ദിവ്യബലി. പ്രസംഗം ഫാ. മാർട്ടിൻ ഇലഞ്ഞിപ്പറന്പിൽ. തുടർന്ന് വാർഷികാഘോഷം, ആവേ മരിയ -മരിയൻ ഗാന, നൃത്തസന്ധ്യ.
എട്ടിനു വൈകുന്നേരം അഞ്ചിനു ജപമാല, നൊവേന, ദിവ്യബലി. മുഖ്യകാർമികൻ-ഫാ. ജൂഡിസ് പനക്കൽ. പ്രസംഗം-ഫാ. യേശുദാസ് പഴന്പിള്ളി. ഒന്പതിനു വൈകുന്നേരം അഞ്ചിനു ജപമാല, രൂപം എഴുന്നള്ളിക്കൽ. ആഘോഷമായ ദിവ്യബലിക്കു ഫാ. എബിജിൻ അറയ്ക്കൽ മുഖ്യകാർമികനാകും. പ്രസംഗം-ഫാ. എബിൻ ജോസ് വാരിയത്ത്. തുടർന്നു പ്രദക്ഷിണം.
പ്രധാന തിരുനാൾ ദിനമായ പത്തിനു രാവിലെ 5.30നും 7.15നും ദിവ്യബലി. വൈകുന്നേരം 5.30ന് ആഘോഷമായ ദിവ്യബലിക്ക് റവ. ഡോ. അഗസ്റ്റിൻ മുള്ളൂർ മുഖ്യകാർമികത്വം വഹിക്കും. പ്രസംഗം-ഫാ. റോയ് അലക്സ്. തുടർന്നു പ്രദക്ഷിണം, തിരുസ്വരൂപം എടുത്തുവയ്ക്കൽ എന്നിവയുണ്ടാകുമെന്നു വികാരി ഫാ. ജോജി കുത്തുകാട്ട് അറിയിച്ചു.
മൂക്കന്നൂര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ തിരുനാൾ
അങ്കമാലി: മൂക്കന്നൂര്‍ സെന്റ് ജോര്‍ജ് സെഹിയോന്‍ പള്ളിയിലെ 84-ാമത് സുവിശേഷ മഹായോഗവും 78-ാമത് പ്രതിഷ്ഠാ തിരുനാളും നാളെ മുതൽ 10 വരെ നടക്കും. നാളെ രാവിലെ 6.15ന് വികാരി ഫാ. എല്‍ദോസ് ചക്ക്യാട്ടില് തിരുനാളിന് കൊടിയേറ്റും. വൈകിട്ട് ഏഴിന് ഗാനശുശ്രൂഷ, 7.20ന് 84-ാമത് സുവിശേഷയോഗം സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു ഉദ്ഘാടനം ചെയ്യും. ഫാ. കുര്യാക്കോസ് പുതിയാപറമ്പത്ത് സന്ദേശം നല്‍കും.
ഒൻപതിന് രാവിലെ 7.15ന് പ്രാര്‍ഥന, 8.15ന് മൂന്നിന്മേല് കുര്‍ബാന-ഏബ്രാഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, വൈകിട്ട് 6.30ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെയും മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്തയുടെയും നേതൃത്വത്തില്‍ പ്രാര്‍ഥന, പ്രസംഗം, 7.30ന് മെത്രാഭിഷേക സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ശ്രേഷ്ഠ കാതോലിക്ക ബാവായെ ആദരിക്കും. 8.10ന് പ്രദക്ഷിണം, നേര്‍ച്ച, ആശീര്‍വാദം എന്നിവ നടക്കും.
10ന് രാവിലെ എട്ടിന് പ്രാര്‍ഥന, 8.45ന് ദിവ്യബലി-മാത്യൂസ് മാര്‍ അഫ്രേം മെത്രാപ്പോലീത്ത, 11ന് കെ.വി. തരിയന്‍ കോറെപ്പിസ്കോപ്പാ മെമ്മോറിയല്‍ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണം, പ്രദക്ഷിണം, ആശീര്‍വാദം, പാച്ചോര്‍ നേര്‍ച്ച എന്നിവ നടക്കും.