മാ​സ​പ്പ​ടി കേ​സ്, സി​എം​ആ​ര്‍​എ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രുടെ ഹ​ര്‍​ജി മ​ധ്യ​വേ​ന​ല​വ​ധി​ക്ക് ശേ​ഷം പ​രി​ഗ​ണി​ക്കും
Saturday, April 20, 2024 4:55 AM IST
കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇഡി) ന​ട​പ​ടി​ക​ള്‍ ചോ​ദ്യം ചെ​യ്ത് കൊ​ച്ചി​ന്‍ മി​ന​റ​ല്‍​സ് ആ​ന്‍​ഡ് റൂ​ട്ട​യി​ല്‍ ലി​മി​റ്റ​ഡ് (സി​എം​ആ​ര്‍​എ​ല്‍) എം​ഡി ശ​ശി​ധ​ര​ന്‍ ക​ര്‍​ത്ത​യ​ട​ക്കം ന​ല്‍​കി​യ ഉ​പ​ഹ​ര്‍​ജി ഹൈക്കോ​ട​തി മ​ധ്യവേ​ന​ല​വ​ധി​ക്ക് ശേ​ഷം പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളും പ്രാ​യാ​ധി​ക്യ​വും ചൂ​ണ്ടി​ക്കാ​ട്ടി ശ​ശി​ധ​ര​ന്‍ ക​ര്‍​ത്ത​യും, ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യ​പ്പോ​ള്‍ 24 മ​ണി​ക്കൂ​റി​ലേ​റെ ത​ട​ങ്ക​ലി​ല്‍ വച്ച് നി​യ​മലം​ഘ​നം ന​ട​ത്തു​ക​യും മാ​ന​സി​ക​മാ​യി പി​ഡി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​രോ​പി​ച്ച് സി​എം​ആ​ര്‍​എ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രും ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ജ​സ്റ്റീ​സ് ശോ​ഭ അ​ന്ന​മ്മ ഈ​പ്പ​ന്‍ മാ​റ്റി​യ​ത്.

ഹ​ര്‍​ജി​യി​ല്‍ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്കാ​ന്‍ ഇ​ഡി സ​മ​യം തേ​ടി. വീ​ണ്ടും പ​രി​ഗ​ണി​ക്കും മു​മ്പ് സ​മ​ര്‍​പ്പി​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

ചി​ല രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​നു​ണ്ടെ​ന്ന് ഹ​ർജി​ക്കാ​രും വ്യ​ക്ത​മാ​ക്കി. ചോ​ദ്യം ചെ​യ്യ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫോ​ണ്‍ കോ​ള്‍ റി​ക്കാ​ര്‍​ഡു​ക​ളും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​മ​ട​ക്കം ചി​ല രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ നേ​ര​ത്തെ കേ​സ് പ​രി​ഗ​ണി​ക്ക​വേ കോ​ട​തി ഇ​ഡി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.