ആദ്യമണിക്കൂറിൽ തന്നെ വോ​ട്ട് ചെ​യ്ത് സ്ഥാ​നാ​ര്‍​ഥി​ക​ൾ
Saturday, April 27, 2024 4:14 AM IST
കൊ​ച്ചി: വി​ധി​യെ​ഴു​ത്ത് ദി​ന​ത്തി​ല്‍ ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ല്‍ ത​ന്നേ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി സ്ഥാ​നാ​ര്‍​ഥി​ക​ളും പ്രമുഖരും. എ​റ​ണാ​കു​ളം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഹൈ​ബി ഈ​ഡ​ന്‍ മാ​മം​ഗ​ലം എ​സ്എ​ന്‍​ഡി​പി ഹാ​ളി​ല്‍ ഭാ​ര്യ അ​ന്ന​ക്കൊ​പ്പ​മെ​ത്തി​യാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​ജെ. ഷൈ​ന്‍ നോ​ര്‍​ത്ത് പ​റ​വൂ​ര്‍ വെ​ടി​മ​റ കു​മാ​ര​വി​ലാ​സം എ​ല്‍​പി സ്‌​കൂ​ളി​ലെ 105ാം ബൂ​ത്തി​ല്‍ കു​ടും​ബ​സ​മ്മേ​തം എ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍ ചേ​രാ​നെ​ല്ലൂ​ര്‍ പ​ഴ​യ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ലെ ബൂ​ത്ത് 15ല്‍ ​ഭാ​ര്യ​യ്ക്കും മ​ക്ക​ള്‍​ക്കു​മൊ​പ്പ​മെ​ത്തി വോ​ട്ട് ചെ​യ്തു.

ട്വ​ന്‍റി 20 സ്ഥാ​നാ​ര്‍​ഥി ആ​ന്‍റ​ണി ജൂ​ഡി പെ​രു​മാ​നൂ​ര്‍ സി​സി​പി​എ​ല്‍​എം ആ​ഗ്ലോ ഇ​ന്ത്യ​ന്‍ ഹൈ​സ്‌​കൂ​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ബെ​ന്നി ബ​ഹ​നാ​ന്‍ അ​ങ്ക​മാ​ലി ബ്ലോ​ക്ക് ഓ​ഫീ​സി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ട്വ​ന്‍റി 20 സ്ഥാ​നാ​ര്‍​ഥി അ​ഡ്വ. ചാ​ള്‍​ളി പോ​ള്‍ ത​മ്മ​നം സെ​ന്‍റ് ജോ​ണ്‍ ബാ​പ്റ്റി​സ്റ്റ് പ​ള്ളി ഹാ​ളി​ലും വോ​ട്ട് ചെ​യ്തു.

എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ചാ​ല​ക്കു​ടി ഫാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് തൃ​ശൂ​ര്‍ കേ​ര​ള​വ​ർ​മ കോ​ള​ജി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഇടുക്കി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സ് കു​ള​പ്പു​റം സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ളി​ലാണ് വോട്ട് രേഖപ്പെടു ത്തിയത്.