കോ​ത​മം​ഗ​ലം: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കോ​ത​മം​ഗ​ലം രൂ​പ​ത, പ്രോ​ലൈ​ഫ്, സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ മാ​ജി​ക്കിലൂ​ടെ മ​ജീ​ഷ്യ​ന്‍ ജോ​യ്സ് മു​ക്കു​ടം ന​ട​ത്തു​ന്ന ‘ല​ഹ​രി​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണം തെ​രു​വോ​ര​ങ്ങ​ളി​ലൂ​ടെ’ പ​ദ്ധ​തി കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ല്‍ അ​ങ്ക​ണ​ത്തി​ല്‍ വി​കാ​രി റ​വ. ഡോ. ​തോ​മ​സ് ചെ​റു​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ദ്യ​വി​രു​ദ്ധ​സ​മി​തി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കോ​റ​മ്പേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ര്‍​ന്ന് ബി​ഷ​പ്സ് ഹൗ​സി​ല്‍ എ​ത്തി​യ​ശേ​ഷം മ​ല​യി​ന്‍​കീ​ഴ്, ത​ങ്ക​ളം, നെ​ല്ലി​ക്കു​ഴി, പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡ്, ചെ​റി​യ​പ​ള്ളി​ത്താ​ഴം, കോ​ഴി​പ്പി​ള്ളി എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​ജി​ക് ഷോ ​അ​വ​ത​രി​പ്പി​ച്ചു.