മുടക്കുഴ ഹരിത കാർഷിക വിപണി: നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു
1543541
Friday, April 18, 2025 4:20 AM IST
പെരുമ്പാവൂർ: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം രൂപ വിനിയോഗിച്ച് മുടക്കുഴ പഞ്ചായത്തിലെ ഹരിത കാർഷിക വിപണിയുടെയും ബഡ്സ് സ്കൂളിന്റെയും നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർമാണ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ ഡോളി ബാബു, കെ.ജെ. മാത്യു, ജോസ് എ. പോൾ, വൽസ വേലായുധൻ, സഹകരണ ബാങ്ക് പ്രസിഡന്റ് ജോഷി തോമസ്, കാർഷിക വിപണി പ്രസിഡന്റ് വി.ടി. പത്രോസ്, സെക്രട്ടറി പി.ഒ. ബെന്നി, എൻ.പി. രാജീവ്, ബാബു പാത്തിക്കൽ എന്നിവർ പ്രസംഗിച്ചു.