വഴിയരികിൽ ഫ്രഷ് മത്തിയുമായി മത്സ്യത്തൊഴിലാളികൾ
1543569
Friday, April 18, 2025 4:41 AM IST
വൈപ്പിൻ: പിൻമാറാൻ ഒരുക്കമില്ലാതെ വൈപ്പിൻ തീരത്ത് ചാളച്ചാകരക്കോള് തുടരുന്നത് പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് ഏറെ ആശ്വാസമാകുന്നു. കടൽ വറുതിയിലാകേണ്ട സമയത്താണ് കടലമ്മയുടെ ഈ കനിവ് എന്നതാണ് ആശ്വാസം.
ദിവസവും രാവിലെയും വൈകുന്നേരവും ചെറുയാനങ്ങളിൽ തീരക്കടലിൽ വലനീട്ടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെയാണ് കടലമ്മ വറുതിക്കാലത്തും വല നിറയെ ചെറിയ ചാള നൽകി അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ കുറെ മാസങ്ങളായുള്ള പ്രതിഭാസമാണിത്. മത്സ്യത്തൊഴിലാളികളാവട്ടെ ഇടനിലക്കാരെ ഒഴിവാക്കി വല ഉൾപ്പെടെ റോഡ് വക്കിലെത്തിച്ച ശേഷം പേർത്തെടുത്ത് ഐസ് ഇടാത്ത പ്രഷ് ചാള ആവശ്യക്കാർക്ക് നേരിട്ട് നൽകുകയാണ് ചെയ്യുന്നത്. വിലയാകട്ടെ ഒന്നര കിലോവിന് 100 രൂപയും.
സംസ്ഥാന പാതയിൽ എടവനക്കാട്, അയ്യമ്പിള്ളി, പിന്നെ ചെറായി ബണ്ട് എന്നിവിടങ്ങളിൽ ഇപ്പോൾ ഇത് സ്ഥിരം കാഴ്ചയാണ്.