സന്ദർശകരുടെ അപകടക്കുളി
1543764
Sunday, April 20, 2025 3:50 AM IST
ചെറായി: ആഘോഷ തിരക്കിൽ ബീച്ചുകളിൽ പലയിടത്തും സന്ദർശകർ പരിധി വിട്ട് കടലിൽ ഇറങ്ങി കുളിക്കുന്നത് വ്യാപകം. ഇത് അപകടം വിളിച്ചു വരുത്തുമെന്ന് നാട്ടുകാർ മുന്നറിയിപ്പു നൽകുന്നു. ചെറായി, മുനമ്പം, കുഴുപ്പിള്ളി പോലുള്ള ബീച്ചുകളിൽ മാത്രമാണ് അപകടക്കുളി നടത്തുന്നവരെ വിലക്കാനും അപകടം പറ്റിയാൽ രക്ഷപ്പെടുത്താനും ലൈഫ് ഗാർഡുകൾ ഉള്ളത്.
എന്നാൽ സന്ദർശകരുടെ എണ്ണം വർധിച്ചതോടെ ഇവിടെ പോലും ലൈഫ് ഗാർഡുകളുടെ കണ്ണെത്തുന്നില്ല. മാത്രമല്ല ബീച്ചിലെ പ്രധാന കേന്ദ്രങ്ങളിൽ മാത്രമേ ലൈഫ് ഗാർഡുകളുടെ സേവനമുള്ളു താനും. പലരും ലഹരി സേവ നടത്തിയാണ് ബീച്ചിൽ കുളിക്കാനിറങ്ങുന്നത്. ഇതാണ് പലപ്പോഴും അപകടം വിളിച്ചുവരുത്തുന്നത്.