ആ​ലു​വ: എ​റ​ണാ​കു​ളം റൂ​റ​ൽ പോ​ലീ​സ് മേ​ധാ​വി​യാ​യി എം. ​ഹേ​മ​ല​ത നി​യ​മി​ത​യാ​യി. നി​ല​വി​ലെ എ​സ്പി​യാ​യ ഡോ. ​വൈ​ഭ​വ് സ​ക്സേ​സേ​ന ഡ​ൽ​ഹി എ​ൻ​ഐ​എ​യി​ലേ​ക്ക് പോ​കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് ഹേ​മ​ല​ത​യു​ടെ നി​യ​മ​നം.

ത​മി​ഴ്നാ​ട് ഈറോ​ഡ് സ്വ​ദേ​ശി​നി​യാ​യ ഹേ​മ​ല​ത എ​റ​ണാ​കു​ളം റൂ​റ​ൽ എ​സ്പി​യാ​യി​രു​ന്ന കാ​ർ​ത്തി​ക്കി​ന്‍റെ ഭാ​ര്യ​യാ​ണ്. നി​ല​വി​ൽ റാ​പ്പി​ഡ് റെ​സ്‌​പോ​ൺ​സ്, റെ​സ്‌​ക്യൂ ഫോ​ഴ്‌​സ് ക​മാ​ൻ​ഡ​ന്‍റ് ആ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​ണ്.

ഇ​തി​നു​മു​മ്പ് ക​ണ്ണൂ​ർ എ​സ്പി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 2016ൽ 629-ാം ​റാ​ങ്കോ​ടെ​യാ​ണ് ഐ​പി​എ​സ് നേ​ടി​യ​ത്. ഹി​മാ​ച​ൽ കേ​ഡ​റി​ൽ നി​ന്ന് പി​ന്നീ​ട് കേ​ര​ള കേ​ഡ​റി​ലെ​ത്തി.