കാ​ല​ടി: ദുഃ​ഖ​വെ​ള്ളി ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബോ​ച്ചെ ഫാ​ൻ​സ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​റ്റൂ​ർ അ​ടി​വാ​ര​ത്തി​ൽ നേ​ർ​ച്ച​സ​ദ്യ വി​ത​ര​ണം ചെ​യ്തു. ക​ട​പ്പാ​റ പ​ള്ളി വി​കാ​രി ഫാ. ​പോ​ൾ പ​ട​യാ​ട്ടി​ൽ ആ​ശി​ർ​വാ​ദ ക​ർ​മം നി​ർ​വ​ഹി​ച്ചു.

ബോ​ബി ചെ​മ്മ​ണ്ണൂ​ർ, പി​ആ​ർ​ഒ ജോ​ജി, റീ​ജ​ണ​ൽ മാ​നേ​ജ​ർ ജോ​പ്പോ​ൾ, പി.​പി. സ​ന്തോ​ഷ്, സു​ജി​ത് ച​ന്ദ്ര​ൻ, മാ​ർ​ട്ടി​ൻ കൊ​ള​ക്കാ​ട്ടു​ശ്ശേ​രി, അ​ഭി​ജി​ത്ത്, ജി​സ്മോ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ്ര​ഭാ​ഷ​ണം 23ന്

​കൊ​ച്ചി: ലോ​ക​പു​സ്ത​ക​ദി​ന​മാ​യ 23ന് ​കു​ര്യ​ന്‍ ട​വേ​ഴ്‌​സി​ലെ പ്ര​ണ​ത ബു​ക്‌​സി​ലെ എ​ഴു​ത്താ​ള്‍​ക്കൂ​ട്ട​ത്തി​ല്‍ പ്ര​ഭാ​ഷ​ണ​വും ച​ര്‍​ച്ച​യും സം​ഘ​ടി​പ്പി​ക്കും. വൈ​കി​ട്ട് 5.30ന് ​തി​ര​ക്ക​ഥാ​കൃ​ത്ത് ജ​യ​റാം സ്വാ​മി ‘നോ​വ​ലും സി​നി​മ​യും' എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ര്‍​ന്ന് ച​ര്‍​ച്ച​യും ഉ​ണ്ടാ​വും.